IndiaNEWS

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 21 ന് ഹാജരാകണം എന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നേരത്തെ നീട്ടിയിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ മുമ്പ് ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

 

Back to top button
error: