LIFENewsthen Special

എല്ലോർക്കും നല്ല കാലമുണ്ട്, നേരമുണ്ട് വാഴ്വിതെ…സംവിധായകനിൽ നിന്നും, നടനിൽ നിന്നും ഗായകനിലേക്ക് എം എ നിഷാദ്

സംവിധായകനും, നടനും മാത്രമല്ല മികച്ച ഗായകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് എം എ നിഷാദ്. അദ്ദേഹം പാടി അഭിനയിച്ച ഗാനം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.എല്ലോർക്കും നല്ല കാലമുണ്ട്, നേരമുണ്ട് വാഴ്വിതെ.. എന്ന മനോഹരമായ ഗാനമാണ് ദുബൈയുടെ പശ്ചാത്തലത്തിൽ നിഷാദ് പാടി അഭിനയിച്ചിരിക്കുന്നത്.

വളരെ മനോഹരമായ ഗാനവും, പശ്ചാ ത്തലവും എല്ലാം പ്രേക്ഷകർക്കു മികച്ച അനുഭവമാണ് പകർന്നു നൽകുന്നത്.തനിക്കേറ്റവും ഇഷ്ടമുള്ളതും, എന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമായ ഒരു ഗാനം എന്നാണ് നിഷാദ് ഫേസ്ബുക്കിൽ വിഡിയോ പങ്കു വെച്ചുകൊണ്ട് എഴുതിയിരിക്കുന്നത്.

സംവിധാന രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്ന നിഷാദ് ഗായകനായും ഏവരുടെയും പ്രശംസ എറ്റ് വാങ്ങുകയാണ് ഈ ഒരു ഒറ്റ ഗാനത്തിലൂടെ.

Back to top button
error: