NEWS

മഹാരാഷ്ട്രയും ഗോവയും പിടിച്ചടക്കി; ജനാധിപത്യത്തെ ‘കാശാപ്പ്’  ചെയ്ത് ബിജെപി

ന്യൂഡൽഹി : ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളെ കാശ് എറിഞ്ഞു വീഴ്ത്തി അധികാരം പിടിച്ചെടുക്കുന്ന ബിജെപി നയം രാജ്യത്ത് തുടരുന്നു.മഹാരാഷ്ട്രയും ഗോവയുമാണ്  ഏറ്റവും ഒടുവിലത്തെ ഉദാഹരണം.അവരുടെ അടുത്ത ഉന്നം തെലങ്കാനയാണ്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ രാഷ്ട്രീയ ദിനങ്ങള്‍ എണ്ണിത്തുടങ്ങിയെന്നും സ്വന്തം പാര്‍ട്ടിയില്‍തന്നെ ധാരാളം ഏക്‌നാഥ് ഷിന്‍ഡെകള്‍ ഉണ്ടെന്നും ബിജെപി പറഞ്ഞുകഴിഞ്ഞു.
തെലങ്കാനയിലെ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായ ബണ്ഡി സ‌ഞ്ജയ് ആണ് ഇക്കാര്യം പറഞ്ഞത്.ബിജെപിയ്ക്ക് തന്ത്രങ്ങളില്ലെങ്കില്‍ 18 സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് അധികാരത്തില്‍ എത്തുക എന്നും അദ്ദേഹം ചോദിക്കുന്നു.
മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡയെക്കുറിച്ച്‌ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും ബണ്ഡി സ‌ഞ്ജയ് മറുപടി നല്‍കി. ‘നിങ്ങള്‍ ഷിന്‍ഡയെക്കുറിച്ച്‌ സംസാരിക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിയില്‍ ഒന്നുകണ്ണോടിച്ചു നോക്കൂ. തെലങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്) ധാരാളം ഷിന്‍ഡെകള്‍ ഉണ്ട്. സ്വന്തം പാര്‍ട്ടിയില്‍ ഷിന്‍ഡെയെപ്പോലുള്ളവര്‍ വളര്‍ന്നുവരികയാണെന്ന് പേടിക്കുകയാണ് നിങ്ങള്‍. ആര്‍ക്കുവേണമെങ്കിലും നിങ്ങളുടെ പാര്‍ട്ടിയില്‍ ഷിന്‍ഡെ ആയിമാറാം. അതുചിലപ്പോള്‍ നിങ്ങളുടെ മകനോ മകളോ അനന്തരവനോ ആകാം’- സ‌ഞ്ജയ് പറഞ്ഞു.

Back to top button
error: