NEWS

മലബന്ധ പ്രശ്നം ഒഴിവാക്കാം; കായം ടാബ്‌ലറ്റ് പോലെയുള്ള മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കരുത്

ഗ്യാസ്ട്രോണമിക് പ്രശ്നങ്ങളിലൊന്നാണ് മലബന്ധം.നമ്മുടെ തെറ്റായ ജീവിതശൈലി തന്നെയാണ് ഇതിന് കാരണം.ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, ഉദാസീനമായ ജീവിതശൈലി, സമ്മര്‍ദ്ദം അല്ലെങ്കില്‍ നാരുകള്‍ കുറച്ച്‌ കഴിക്കുന്നത് എന്നിവ മലബന്ധത്തിന് കാരണമാകാം.

മലബന്ധം നിങ്ങള്‍ക്ക് ഒരു വിട്ടുമാറാത്ത പ്രശ്നമായി മാറിയിട്ടുണ്ടെങ്കില്‍, പാലുല്‍പ്പന്നങ്ങള്‍, കഫീന്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ആവശ്യത്തിന് വെള്ളവും വ്യായാമവും ചെയ്യുന്നതും മലബന്ധ പ്രശ്നം ഒരു പിരിധി വരെ കുറയ്ക്കാന്‍ സഹായിക്കും.

മലബന്ധം ഒഴിവാക്കുന്നതിന് പണ്ട് മുതല്‍ക്കേ ഉപയോ​ഗിച്ച്‌ വരുന്നതാണ് ഉണക്ക മുന്തിരി.ഇത് രാവിലെ തന്നെ ഒരു കപ്പ് വെള്ളത്തിലിട്ട് രാത്രി കഴിക്കുന്നത് മലബന്ധം ലഘൂകരിക്കാന്‍  സഹായിക്കുന്നു

മറ്റൊന്നാണ് ഓട്സ്…പ്രോബയോട്ടിക് പ്രവര്‍ത്തനങ്ങളുള്ള ഒരു ലയിക്കുന്ന നാരായ ബീറ്റാ-ഗ്ലൂക്കനുകളാല്‍ സമ്ബന്നമായ ഒരു ധാന്യമാണ് ഓട്സ്. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇത് കുടല്‍ സസ്യങ്ങളെ നിയന്ത്രിക്കാനും സാധാരണ കുടല്‍ പ്രവര്‍ത്തനം നിലനിര്‍ത്താനും സഹായിക്കുന്നു.

 

 

അതേപോലെ നെയ്യ്. മികച്ച പ്രകൃതിദത്ത പോഷകഗുണമുള്ളതാണ് നെയ്യ്.ഇത് ശരീരത്തിന് ലൂബ്രിക്കേഷന്‍ നല്‍കുകയും കുടല്‍ വൃത്തിയാക്കുകയും ചെയ്യുന്നു. ഇത് മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 

 

Back to top button
error: