HealthLIFE

മുടി തഴച്ച് വളരാന്‍ വെണ്ടയ്ക്ക

രോഗ്യ ഗുണത്തില്‍ ഏറെ മുന്നിലുള്ള പച്ചക്കറിയാണ് വെണ്ടയ്ക്ക. പാചകം ചെയ്ത് കഴിച്ചാല്‍ മുടി വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് വെണ്ടയ്ക്ക. എന്നാല്‍ അത് പാചകം ചെയ്യുന്നതിന് മാത്രമല്ല അത് നല്ലൊരു ഹെര്‍ബല്‍ പായ്ക്ക് കൂടിയാണ്. വെണ്ടയ്ക്ക കൊണ്ട് പായ്ക്ക് ഉണ്ടാക്കി തലയിലും മുടിയിലും തേയ്ക്കുന്നത് മുടികൊഴിച്ചിലിനും, മുടിയുടെവളര്‍ച്ചയ്ക്കും വളരെ നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ? വളരുന്നതിന് മാത്രമല്ല അത് സ്‌ട്രെയിറ്റ് ചെയ്യുന്നതിനും നല്ലതാണ് ഇത്.

വൈറ്റമിന്‍ എയുടെ കലവറയാണ് ഈ പച്ചക്കറി. ഇതിന് തലമുടി മോയ്‌സച്ചര്‍ ആക്കുന്നതിനും ഡാമേജ് ആക്കാതെ മുടിയെ സംരക്ഷിക്കുന്നതിനും ഇത് നല്ലതാണ്. ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്യുന്ന കെമിക്കല്‍ അടങ്ങിയ ഹെയര്‍ ട്രീറ്റ്മെന്റുകള്‍ മുടിയുടെ ആരോഗ്യത്തെ പാടെ നശിപ്പിച്ചെന്ന് വരാം. എന്നാല്‍ ഇത്തരത്തില്‍ വന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പറ്റുന്ന ഒന്നാണ് വെണ്ടയ്ക്ക.

  • എങ്ങനെ വെണ്ടയ്ക്ക മുടിയില്‍ പുരട്ടാം എന്ന് നോക്കാം

ഒരു പാത്രത്തില്‍ മൂന്ന് വെണ്ടക്ക എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കുക. വെണ്ടയ്ക്ക മൊത്തമായി വേവിച്ചതിന് ശേഷം അതിലെ നീര് ഇറങ്ങിവരാന്‍ തുടങ്ങും ആ സമയത്ത് എടുത്ത് മാറ്റി വയ്ക്കുക. നന്നായി തണുത്തതിന് ശേഷം ഇവ അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേയ്ച്ചു പിടിപ്പിക്കാവുന്നതാണ്. ശേഷം അര മണിക്കൂര്‍ വെയിറ്റ് ചെയ്യുക. ഇടയ്ക്ക് തല മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും. ഇതിന്റെ കുത്തുന്ന മണം ഒഴിവാക്കുന്നതിന് നിങ്ങള്‍ക്കല്പം നാരാങ്ങാ നീര് ചേര്‍ക്കാവുന്നതാണ്. എന്നാല്‍ സ്‌കിന്‍ ടൈപ്പ് നോക്കി വേണം ചേര്‍ക്കേണ്ടത്. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ കൊണ്ട് തല കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് മുടി ഗ്ലോ ആകുന്നതിനും ഡ്രൈ ആകാതിരിക്കുവാനും സഹായിക്കും.

  • വെണ്ടയ്ക്ക കൊണ്ട് എണ്ണ

നാലോ അല്ലെങ്ക അഞ്ചോ വെണ്ടയ്ക്ക എടുക്കണം ശേഷം നന്നായി കഴുകി അരിഞ്ഞെടുക്കുക, ഒരു പാന്‍ എടുത്ത് ശുദ്ധമായ വെളിച്ചെണ്ണയോ അല്ലെങ്കില്‍ ഒലീവ് ഓയിലോ ചേര്‍ത്ത് നന്നായി കാച്ചി എടുക്കുക. ഇതിന്റെ കൂടെ നാരങ്ങാ നീരും ചേര്‍ക്കാവുന്നതാണ്. ഇങ്ങനെ കാച്ചി എടുത്ത എണ്ണ അരിച്ചെടുത്ത് മാറ്റി വെക്കുക. ഇത് നിങ്ങള്‍ക്ക് കുളിക്കുന്നതിന് മുമ്പ് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക, നന്നായി മസാജ് ചെയ്തതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് മുടിയുടെ കോശങ്ങളെ സംരക്ഷിക്കുന്നതിനും, മുടി നന്നായി വളരുന്നതിനും സഹായിക്കുന്നു. മാത്രമല്ല അത് ഹെയര്‍ കണ്ടീഷന്‍ ചെയ്യുന്നതിന് പ്രയോജനപ്പെടുന്നു. സില്‍ക്കി ആകുന്നതിന് സഹായിക്കുന്നു.

 

Back to top button
error: