HealthLIFE

തൈറോയ്ഡ് രോഗികള്‍ ഒഴിവാക്കേണ്ട രണ്ട് പച്ചക്കറികള്‍

നിരവധിപേര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൈറോയ്ഡ്. തൈറോയ്ഡ് രണ്ടുതരത്തിലുണ്ട് ഹൈപ്പോ തൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും. അയഡിന്‍ അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ കഴിക്കാതെ വരുമ്പോള്‍ തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും ഈ രോഗസാധ്യത ഉണ്ടാകുമെങ്കിലും നിലവിലെ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം കൂടുതലായും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നത് സ്ത്രീകളിലാണ്. പ്രത്യേകിച്ച് 30 വയസ്സി ആണ് സ്ത്രീകളിലാണ്‌ന് മുകളിലുള്ള സ്ത്രീകളില്‍. അമിതഭാരം ക്ഷീണം, വിയര്‍പ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്തപാടുകള്‍, നെഞ്ചിടിപ്പ് തുടങ്ങിയവയെല്ലാം തൈറോയ്ഡ് പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

തൈറോയ്ഡ് രോഗികള്‍ക്ക് എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം?

1. തൈറോയ്ഡ് രോഗികള്‍ ഒരിക്കലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത പച്ചക്കറി വിഭവങ്ങളാണ് കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവ. അമിത പഞ്ചസാര അടങ്ങിയിരിക്കുന്ന മധുരപലഹാരങ്ങളും ഒഴിവാക്കണം.

2. പഴം പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി കഴിക്കുകയാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം. പ്രത്യേകിച്ച് അയഡിന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍. രാത്രി സമയങ്ങളില്‍ ചോറിന് പകരം സാലഡ് മാത്രം ഉപയോഗിക്കുകയാണ് തൈറോയിഡ് രോഗികള്‍ക്ക് ഏറ്റവും നല്ലത്. കൂടാതെ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. മുരിങ്ങയില, പയറില, മത്തന്‍ ഇല തുടങ്ങിയവ തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാവുന്നതാണ്.

3. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് തൈറോയ്ഡ് രോഗികള്‍ക്ക് അത്ര നല്ലതല്ല. ചെറിയ രീതിയില്‍ വെളിച്ചെണ്ണ അടങ്ങിയ ഭക്ഷണം ഹൈപ്പര്‍തൈറോയ്ഡ് ഉള്ളവര്‍ കഴിക്കുന്നതില്‍ തെറ്റില്ല.

4. വിറ്റാമിന്‍ ഡി യുടെ കുറവ് പലപ്പോഴും തൈറോഡ് ഹോര്‍മോണിന് വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നു. വിറ്റാമിന്‍ ഡി ഇരുപതില്‍ താഴെ വന്നാല്‍ തൈറോയ്ഡ് ഉല്‍പാദനത്തില്‍ ക്രമക്കേടുകള്‍ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഡി അല്ലെങ്കില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതലായി ഭക്ഷണം കഴിക്കണം. ഇതിനുവേണ്ടി സോയ പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒരു പരിധിവരെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തമമാണ്.

5. തൈറോയ്ഡ് പ്രവര്‍ത്തനം മികച്ച രീതിയില്‍ ആക്കുവാന്‍ മള്‍ബറി, സ്‌ട്രോബറി തുടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഏറ്റവും നല്ലതാണ്. ഇതുകൂടാതെ ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ മികച്ചരീതിയില്‍ ആകുവാന്‍ സഹായകമാകുന്നു. ഇത് ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു. ആപ്പിള്‍ പോലെ തന്നെ വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്ന അവക്കാഡോ കഴിക്കുന്നതും തൈറോയ്ഡ് രോഗികള്‍ക്ക് ഗുണം ചെയ്യും.

6. പാലുത്പന്നങ്ങളും ഇത്തരക്കാര്‍ അധികം കഴിക്കേണ്ട. ഇത് ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുന്ന ഭക്ഷണവിഭവങ്ങള്‍ ആണ്. കൂടാതെ ബിസ്‌ക്കറ്റ് അധികം കഴിക്കുന്ന വ്യക്തിയാണെങ്കില്‍ അതും ഒഴിവാക്കണം.

7. പുകവലി ശീലമുള്ളവരില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടായതായി കാണുന്നു ഇതും ഒഴിവാക്കണം.

 

Back to top button
error: