KeralaNEWS

കേരളപാഠാവലി ചരിത്ര പുസ്തകങ്ങളിൽ നിന്ന് ചാവറയച്ചനെ ഒഴിവാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധം : മന്ത്രി വി ശിവൻകുട്ടി

കേരളപാഠാവലി ചരിത്ര പുസ്തകങ്ങളിൽ നിന്ന് ചാവറയച്ചനെ ഒഴിവാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. കേരളത്തിൻ്റെ നവോത്ഥാന നായകന്മാരെയെല്ലാം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2007 ലെ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായും 2013 ൽ പുതുക്കിയതുമായ പാഠപുസ്തകങ്ങളാണ് കേരളത്തിൽ ഇപ്പോഴും ഉപയോഗിക്കുന്നത്.സംസ്ഥാനത്തെ പാഠ്യപദ്ധതി പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻ്ററി തലം വരെ സമഗ്രമായി പരിഷ്ക്കരിക്കാൻ പോവുകയാണ്. ഇവിടെയും ജനാധിപത്യ മതനിരപേക്ഷ ഭരണഘടനാ മൂല്യങ്ങളും നവോത്ഥാന മൂല്യങ്ങളും ഉയർത്തി പിടിക്കുമെന്ന് ഇതിനകം തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം 1 ൽ ഭാഗം 2 ലും പന്ത്രണ്ടാം ക്ലാസിൽ ഭാഗം 4ലും ചാവറയച്ചനെ കുറിച്ചുള്ള പാഠഭാഗങ്ങൾ ചേർത്തിട്ടുണ്ട്. ഈ ഭാഗങ്ങൾ ഒഴിവാക്കി എന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണ്.

Back to top button
error: