KeralaNEWS

ഖേദം പ്രകടിപ്പിച്ച് ഷാജി കൈലാസും, പൃഥ്വിരാജും

 

കടുവ സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശം വന്നതിൽ നിർവ്യാജം ക്ഷമചോദിക്കുന്നതായി സംവിധായകൻ ഷാജി കൈലാസ്. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നു മാത്രമാണ് അഭ്യർഥിക്കാനുള്ളതെന്ന് ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

തെറ്റ് അംഗീകരിക്കുന്നെന്നും തിരുത്തുമെന്നും നടൻ പൃഥ്വിരാജും പറഞ്ഞു. കടുവയിലെ വാക്കുകൾ മുറിവേല്പിച്ചുവെന്നു കാട്ടി ഭിന്നശേഷി കമ്മിഷനു പരാതി ലഭിച്ചിരുന്നു. പരാതി പരിശോധിച്ച ഭിന്നശേഷി കമ്മീഷണർ സിനിമ ടീമിനെതിരേ കേസെടുത്തിരുന്നു. സിനിമയിൽ നിന്നു ഈ രംഗങ്ങൾ നീക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

Back to top button
error: