KeralaNEWS

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ ചോറൂണ്‍ ചടങ്ങിനിടെ ആനക്കൊട്ടിലിന്റെ കോണ്‍ക്രീറ്റ് ഇളകിവീണ് അമ്മയ്ക്ക് പരുക്ക്

ആലപ്പുഴ: വലിയ കലവൂരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ ചോറൂണ്‍ ചടങ്ങിനിടെ ആനക്കൊട്ടിലിന്റെ മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി വീണ് അമ്മയ്ക്ക് പരുക്ക്. കുട്ടി കഷ്ടിച്ച് രക്ഷപ്പെട്ടു. കുഞ്ഞിന്റെ സഹോദരന്റെ തലയിലും മേല്‍ക്കൂര വീണു പരുക്കേറ്റിട്ടുണ്ട്.

കലവൂര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. അഞ്ച് മാസം പ്രായമുള്ള അഭയദേവിന്റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തില്‍ അപകടം ഉണ്ടായത്. കുട്ടിയുടെ അമ്മയും കലവൂര്‍ സ്വദേശിയുമായ ആര്യയുടെ തലയ്ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ ചെട്ടിക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. ഇടിഞ്ഞുവീഴാറായ മേല്‍ക്കൂര നീക്കം ചെയ്യണമെന്ന് വിശ്വാസികളും മറ്റും ക്ഷേത്ര കമ്മറ്റി ഭാരവാഹികളോട് കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും മേല്‍ക്കൂര നീക്കം ചെയ്യാത്തതിന്റെ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Back to top button
error: