NEWS

രണ്ടു വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ നിന്നും നേപ്പാളിനുള്ള ബസ് സര്‍വീസിന് തുടക്കമായി

ന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
 നോർത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻബിഎസ്ടിസി) സഹായത്തോടെ ഒരു സ്വകാര്യ ബസ് ഓപ്പറേറ്റർ ആണ് അടുത്തിടെ സിലിഗുരി-കർവിത്ത-കാഠ്മണ്ഡു ബസ് സർവീസ് ആരംഭിച്ചത്. പശ്ചിമ ബംഗാള്‍ സംസ്ഥാന ഗതാഗത മന്ത്രി ഫിർഹാദ് ഹക്കിം ബസ് ഉദ്ഘാടനം ചെയ്തു.
ഇതോ‌ടെ യാത്രക്കാര്‍ക്ക് ഇനി പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്നും നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് ബസ് യാത്ര ന‌‍ടത്താം. സിലിഗുരിയിലെ ടെൻസിങ് നോർഗെ ബസ് ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 2 മണിയോ‌ടെ യാത്ര ആരംഭിച്ച് പിറ്റേ ദിവസം രാവിലെ 6 മണിക്ക് കാഠ്മണ്ഡുവിലെത്തുന്ന വിധത്തിലായിരിക്കും യാത്ര.
  ആകെ 615 കിലോമീറ്റർ ദൂരമാണ് ബസ് ഓടുന്നത്.1400 രൂപയാണ് ഒരു വശത്തേയ്ക്ക് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.ടിക്കറ്റുകൾ ടെൻസിംഗ് നോർഗെ ബസ് ടെർമിനസിൽ ലഭ്യമാകും.

Back to top button
error: