NEWSWorld

ശ്രീലങ്കന്‍ സര്‍ക്കാറിനെതിരായ ജനങ്ങളുടെ പ്രക്ഷേഭത്തില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളും

ശ്രീലങ്കന്‍ സര്‍ക്കാറിനെതിരായ ജനങ്ങളുടെ പ്രക്ഷേഭത്തില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളും. സര്‍ക്കാറിനെതിരെ നടക്കുന്ന ജനങ്ങളുടെ സമരത്തിന് പിന്തുണ കൊടുത്തുകൊണ്ടാണ് കായിക താരങ്ങളും തെരുവിലിറങ്ങിയത്. ശ്രീലങ്കയുടെ മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ സനത് ജയസൂര്യ റോഷന്‍ മഹാനാമ എന്നിവർ ജനങ്ങള്‍ക്കൊപ്പം സമരത്തില്‍ അണിനിരന്നു. സമരത്തില്‍ പങ്കെടുത്ത് തെരുവില്‍ നില്‍ക്കുന്ന ചിത്രം ജയസൂര്യ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് പിന്തുണയെന്ന് ജയസൂര്യ ട്വീറ്റില്‍ കുറിച്ചു. അധികം വൈകാതെ ഞങ്ങള്‍ വിജയം ആഘോഷിക്കുമെന്ന് ആദ്യ ട്വീറ്റില്‍ കുറിച്ച ജയസൂര്യ പിന്നീട് സമരം അവസാനിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ സിംഹാസനം വീണിരിക്കുന്നുവെന്നും കുറിച്ചു.

 

Back to top button
error: