NEWS

മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുങ്ങി മരണം, വാഹനാപകടങ്ങള്‍, വൈദ്യുതാഘാതം ഇവയാണ് മഴക്കാലത്ത് ഏറ്റവും സൂക്ഷിക്കേണ്ടത്.നദിയും തോടുമൊക്കെ കരകവിഞ്ഞ് കിടക്കുമ്പോള്‍ മൂടപ്പെടാത്ത മാന്‍ഹോളുകള്‍, ഓടകള്‍, കുഴികള്‍ എന്നിവ തിരിച്ചറിയാന്‍ പ്രയാസം ഉണ്ടാവാം.
മഴക്കാല പൂര്‍വ്വ ”ചെക്ക് അപ്പ്” നിങ്ങളുടെ വാഹനങ്ങള്‍ക്ക് കൊടുക്കുന്നത് ഉചിതമാണ്. ബ്രെയ്ക്ക്, വിന്‍ഡ് ഷീല്‍ഡ്കള്‍, വൈപ്പര്‍, ടയറുകള്‍, ഹെഡ് ലൈറ്റ് ഹോണ്‍ എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പു വരുത്തുക.കനത്ത മഴയത്ത് വാഹനങ്ങളുടെ ബ്രേക്കിങ്് കുറയാന്‍/ തെന്നാന്‍ ഒക്കെ സാധ്യത വളരെ കൂടുതലാണെന്നത് മറക്കരുത്.മഴയത്ത് കാഴ്ച്ചയില്‍ ഉണ്ടാകാവുന്ന കുറവും അപകടങ്ങള്‍ക്കു കാരണമാവും.

സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നാം കാണിക്കുന്ന വിമുഖതയ്ക്ക് ജീവന്‍ വില കൊടുക്കേണ്ടി വരുന്നതാണ് ഏറ്റവും സങ്കടകരം. അല്പം കരുതല്‍ ഉണ്ടായിരുന്നു എങ്കിൽ നമുക്ക് പല അപകടങ്ങളും ഒഴിവാക്കാം.

മറ്റുള്ള അപകട സാധ്യതകള്‍ എങ്ങനെ കുറയ്ക്കാനാവും…?

മഴക്കാലത്ത് അപകട സാധ്യത കൂടുന്നതിനാൽ
പാരപ്പറ്റ്  ഇല്ലാത്ത കിണറിന്റെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കുക
കിണറുകളുടെ  അടുത്തേക്ക് കുട്ടികൾ പോകുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തുക.
കെട്ടിടങ്ങളിൽ എവിടെയെങ്കിലും വിള്ളൽ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുക
ഒഴുക്കുള്ള വെള്ളത്തിൽ ഇറങ്ങാനുള്ള ആവേശം ഒഴിവാക്കുക.
പുഴയിലോ കായലിലോ ഉള്ള കുളി ഒഴിവാക്കുക .
വലിയ മരങ്ങൾക്ക് അടുത്ത് നിൽക്കുന്നത് ഒഴിവാക്കുക.
മരങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക
ഈർപ്പം നിലനിൽക്കുന്നതിനാൽ വൈദ്യുത ഉപകരണങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക.
ചെറുതായി നനഞ്ഞ അവസ്ഥയുണ്ടെങ്കിൽ ഫോൺ ചാർജ് ചെയ്യാൻ പാടുള്ളതല്ല.
വാഹനങ്ങളുടെ ബ്രേക്കിംഗ് സിസ്റ്റം ഉറപ്പു വരുത്തുക.
വാഹനങ്ങളുടെ വൈപ്പറുകൾ  പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
ടൂവീലറുകളിൽ കുട നിവർത്തി പിടിച്ചു പോകുമ്പോൾ ശ്രദ്ധിക്കണം.
മഴക്കാലത്ത് വിനോദയാത്രകൾ ഒഴിവാക്കുക.
മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും.കേരളം അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും.കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും.എന്നാൽ ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.
വെള്ളച്ചാട്ടങ്ങൾ കാണാനുള്ളതാണ്. പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജം നേടാനുള്ള അവസരം.സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്തം ഓരോ ആൾക്കുമുണ്ട് എന്നത് മറക്കരുത്.
ഒരു ഉല്ലാസ വേള ആയി കരുതി വെള്ളം പൊങ്ങിയിരിക്കുന്ന പ്രദേശങ്ങള്‍ കാണാനും, ”വെള്ളത്തില്‍ കളിക്കാനും” ഇറങ്ങുന്നത് സ്വയം അപകടം വിളിച്ചു വരുത്തുന്നതും മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്നതുമായ പ്രവര്‍ത്തി ആയിരിക്കും. ദയവു ചെയ്തു ഒഴിവാക്കുക…….

Back to top button
error: