NEWS

അറസ്റ്റിലായത് കോണ്‍ഗ്രസിന്റെ പത്തനംതിട്ട നഗരത്തിലെ ഗുണ്ട

പത്തനംതിട്ട: വിദ്യാര്‍ഥിനിയില്‍നിന്ന് പണം തട്ടിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ അറസ്റ്റിലായ അഭിജിത്ത് സോമന്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാനനേതാവും ഗുണ്ടയും.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജില്ലയില്‍ നടത്തിയ എല്ലാ സമരങ്ങളുടെയും മുന്‍നിരയിലെ സ്ഥിരസാന്നിധ്യം. മന്ത്രി വീണാ ജോര്‍ജിനെതിരെ നടന്ന അക്രമസമരത്തിലും കലക്‌ട്രേറ്റിനു മുന്നില്‍ നടന്ന കല്ലേറിലും ഇയാളുണ്ടായിരുന്നു.

 

 

 

പ്രതിക്ക് ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പല നേതാക്കളും ജില്ലയിലെത്തിയാല്‍ ഭക്ഷണവും വിശ്രമവും പ്രതിയുടെ വീട്ടിലാണ്.കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഇയാളുടെ ഫെയ്സ്ബുക്ക് പേജിലുണ്ട്. കോണ്‍ഗ്രസിന്റെ പത്തനംതിട്ട നഗരത്തിലെ ഗുണ്ടാമുഖമാണ് ഇയാള്‍.പല കേസുകളിലും പ്രതിയുമാണ്.

Back to top button
error: