NEWS

മല്ലപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചുകയറി

പത്തനംതിട്ട: മല്ലപ്പള്ളിക്ക് സമീപം പാടിമണ്ണിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചുകയറിയെങ്കിലും ആർക്കും പരിക്കില്ലാതെ രക്ഷപെട്ടു.
ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് സംഭവം.മല്ലപ്പള്ളിയിൽ നിന്നും റാന്നിയിലേക്ക് പോയ ലോറിയാണ് വളവിൽ നിയന്ത്രണം വിട്ട് റോഡിന് അടിവശമുള്ള വീട്ടിലേക്ക് ഇടിച്ചുകയറിയത്.നിസ്സാര പരിക്കേറ്റ ഡ്രൈവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Back to top button
error: