NEWS

സ്വപ്‌ന സുരേഷ്‌ പുറത്തുവിട്ട ഫോണ്‍ സംഭാഷണം എഡിറ്റ്‌ ചെയ്‌തത്: ക്രൈംബ്രാഞ്ച്‌

കൊച്ചി: സ്വപ്‌ന സുരേഷ്‌ പുറത്തുവിട്ട ഫോണ്‍ സംഭാഷണം എഡിറ്റ്‌ ചെയ്‌തതാണെന്നു ക്രൈംബ്രാഞ്ച്‌. ഷാജ്‌ കിരണും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.പല ദിവസങ്ങളിലുള്ള സംഭാഷണം എഡിറ്റ്‌ ചെയ്‌താണു പുറത്തുവിട്ടിരിക്കുന്നത്‌.
സൈബര്‍ ഫോറന്‍സിക്‌ പരിശോധനയിലാണ്‌ ഇതു വ്യക്‌തമായത്‌. ഷാജ്‌ കിരണിന്റെ ഫോണ്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം പഴയതാണെന്നും ഷാജ്‌ കിരണ്‍ ്രൈകംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. തന്റെ കൈവശമുള്ള ശബ്‌ദരേഖയും ഷാജ്‌ ക്രൈംബ്രാഞ്ചിനു കൈമാറി.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്‌ണന്റെയും സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച ശബ്‌ദരേഖ മറ്റൊരു സന്ദര്‍ഭവുമായി ബന്ധപ്പെട്ടതാണ്‌. അത്‌ ഓണ്‍ലൈണ്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ പറഞ്ഞതാണെന്നും ഷാജ്‌ മൊഴിനല്‍കി.
ഷാജ്‌ കിരണ്‍ ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.ഗൂഢാലോചനാക്കേസില്‍ ഷാജിനെ പ്രധാന സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ച്‌ നീക്കം.

Back to top button
error: