NEWSWorld

മലയാളി നഴ്സുമാർക്ക് സുവർണാവസരം, യു.എ.ഇയിൽ ഇനി നഴ്സുമാർക്കും ഗോൾഡൻ വീസ

അബുദാബി: താരങ്ങൾക്കും വി.വി.ഐ.പിമാർക്കുമായിരുന്നു മുമ്പ് യു.എ.ഇയിൽ ഗോൾഡൻ വീസ ലഭിച്ചിരുന്നത്. ഇപ്പോഴിതാ നഴ്സുമാർക്കും ഗോൾഡൻ വീസ ലഭിച്ചു തുടങ്ങി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ഈ വർഷം ഏപ്രിലിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു.
സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ ഒട്ടേറെ പേർക്ക് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്നീഷ്യന്മാരടക്കമുള്ളവർക്കും ഗോൾഡൻ വീസ ലഭിച്ചു കഴിഞ്ഞു.

നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും മറ്റുമായിരുന്നു ഇതുവരെ ഗോൾഡൻ വീസ നൽകിയിരുന്നത്. നഴ്സുമാർക്ക് ഗോൾഡൻ വീസ നൽകിത്തുടങ്ങിയത് യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർക്ക് വളരെ ഏറെ ഗുണകരമാകും. യു.എ.ഇയിൽ വലിയൊരു ശതമാനം നഴ്സുമാരും മലയാളികളാണ്.

Back to top button
error: