KeralaNEWS

ബോബി ചെമ്മണൂരിൻ്റെ ജീപ്പിന് മുകളിലെ യാത്ര, കേസെടുക്കാൻ താൻ തന്നെ ഗതാഗതവകുപ്പിനോട് ആവശ്യപ്പെട്ടു എന്ന് ബോച്ചെ

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ജീപ്പിന് മുകളില്‍ കയറി യാത്ര ചെയ്ത സംഭവത്തില്‍ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കും. അതേ സമയം കേസെടുക്കാൻ താൻ തന്നെ ഗതാഗതവകുപ്പിനോട് ആവശ്യപ്പെട്ടു എന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വന്തം ആധുനിക ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിനായാണ് ജീപ്പിന് മുകളില്‍ കയറി അറവുകാരന്റെ വേഷത്തില്‍ ബോബി എത്തിയത്.

ജീപ്പിന് മുകളില്‍ കയറി യാത്ര ചെയ്യുന്നത് മോട്ടോര്‍ വാഹനചട്ടപ്രകാരം നിയമലംഘനമാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തല്‍. വാട്‌സാപ്പില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമലംഘനത്തിനെതിരെ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്.

ട്രാഫിക് ബ്ലോക്കുണ്ടാക്കല്‍, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കുക. വാഹന ഉടമയ്ക്ക് എതിരെയാണ് നോട്ടീസ് നല്‍കുക. ആരാണ് വാഹനം ഓടിച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയിക്കണമെന്ന് ഉടമയോട് ആവശ്യപ്പെടും.

Back to top button
error: