PravasiTRENDING

സഹോദരനുവേണ്ടി ഡ്രൈവിങ് ടെസ്റ്റില്‍ ഹാജരായ യുവാവ് അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ടെസ്റ്റ് അധികൃതരെ കബളിപ്പിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സഹോദരന് വേണ്ടി ഡ്രൈവിങ് ടെസ്റ്റില്‍ ഹാജരായ യുവാവിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജഹ്‌റയിലായിരുന്നും സംഭവം. ജഹ്‌റ ടെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് യുവാവ് ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ അധികൃതര്‍ ഇത് കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ജഹ്‌റയിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇയാള്‍ക്കെതിരായ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

Back to top button
error: