KeralaNEWS

വൃദ്ധമാതാവിനെ ഉപേക്ഷിച്ചു,വനിതാ കമ്മിഷന്‍ ഇടപെട്ടു 

ചങ്ങനാശ്ശേരിയില്‍ വൃദ്ധയായ അമ്മയെ മകനും കുടുംബവും ഉപേക്ഷിച്ചുപോയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍. വിഷയത്തില്‍ 1971-ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ് അനുസരിച്ചുള്ള നടപടികള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ കോട്ടയം വനിതാ സംരക്ഷണ ഓഫീസര്‍ക്ക് കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി നിര്‍ദേശം നല്‍കി.

നിയമപ്രകാരം ആര്‍ഡിഒയ്ക്കാണ് നടപടി സ്വീകരിക്കാനുള്ള ചുമതല. ആവശ്യമെങ്കില്‍ വനിതാ പൊലീസിന്റെ സഹായം ലഭ്യമാക്കാനും ചങ്ങനാശ്ശേരി സിഐയോട് നിര്‍ദേശിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഇടപെടല്‍. ചങ്ങനാശ്ശേരി മുളക്കാത്തുരുത്തിയില്‍ എണ്‍പത്തിനാലുവയസ്സുകാരിയായ പെണ്ണായിയമ്മയെ വാടകവീട്ടില്‍ തനിച്ചാക്കി ഏക മകനും കുടുംബവും വീട് വിട്ടുപോയെന്നും അവര്‍ മൂന്ന് മാസ്സമായി ഒറ്റയ്ക്കുതാമസിക്കുകയുമായിരുന്നു.

Back to top button
error: