‘പൊന്നിയിൻ സെൽവനി’ൽ ചോള സാമ്രാജ്യത്തിലെ രാജ്ഞി നന്ദിനിയായി ഐശ്വര്യാ റായ്, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്

  സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് ‘പൊന്നിയിൻ സെൽവനി’ലെ നടൻ വിക്രമിൻ്റെയും കാർത്തിയുടെയും ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തു വിട്ടത് സോഷ്യൽ മീഡീയകളിൽ വൈറലും ട്രെൻഡിങ്ങും ആയിരുന്നു. ഇപ്പോഴിതാ ഐശ്വര്യാ റായ് അവതരിപ്പിക്കുന്ന ചോള സാമ്രാജ്യത്തിലെ പഴുവൂരിൻ്റെ രാജ്ഞി നന്ദിനിയുടെ ക്യാരക്ടർ ലുക്ക് പോസ്ററും പുറത്ത് വിട്ടിരിക്കുന്നു നിർമ്മാതാക്കൾ. ‘പ്രതികാരത്തിന് സുന്ദരമായ മുഖമുണ്ട്’ എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ റിലീ ചെയ്തിട്ടുള്ളത്. മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബ്രമാണ്ട ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ആദ്യ ഭാഗം പി.എസ്-1′ ഈ സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും. അഞ്ഞൂറ് കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

സി. കെ അജയ്കുമാർ, പി ആർ ഒ

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version