
സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമായി. ജൂലൈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
തുടർച്ചയായി രണ്ടുദിനം വില ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. രണ്ടു ദിവസത്തിനിടെ പവന് 280 രൂപ ഉയർന്നിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061