രാ​ജി​യി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മെ​ന്നു മുൻ മുഖ്യമന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി

ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രാ​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ​രാ​മ​ർ​ശം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി. ഒ​രു മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത​ത് ആ​ണി​ത്. മ​ന്ത്രി​യു​ടെ രാ​ജി​യി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

അ​തോ​ടൊ​പ്പം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ്ര​സം​ഗം ന​ട​ത്തി​യ സ​ജി ചെ​റി​യാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി കെ. ​മു​ര​ളീ​ധ​ര​നും ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി രാ​ജി ആ​വ​ശ്യ​പ്പെ​ട​ണം. മു​ഖ്യ​മ​ന്ത്രി അ​തി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണം. സ​ർ​ക്കാ​ർ അ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ​ന്ത്രി​യെ പു​റ​ത്താ​ക്കാ​ൻ യു​ഡി​എ​ഫ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും കെ ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version