അബുദാബിയില്‍ മറൈന്‍ എന്‍ജിനീയര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ വലിയകുളത്ത് പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.വി.എം. മാന്‍പവര്‍ കണ്‍സല്‍ട്ടന്‍സിയുടെ പാര്‍ട്ട്ണര്‍മാരായ പത്തനംതിട്ട കുലനട മണ്ണില്‍കടവില്‍ പവി കൃഷ്ണന്‍(30), മലപ്പുറം മാരഞ്ചേരി മേനകത്ത് വിശാഖ് (29), ആലപ്പുഴ തൃപ്പെരുന്തുറ വേനാട്ട് ഹൗസില്‍ സോനു(31) എന്നിവരാണ് അറസ്റ്റിലായത്.

അബുദാബിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മറൈന്‍ എന്‍ജിനീയര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കൊല്ലം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിലെ ജീവനക്കാരന്‍ െവെശാഖിന്റെ പേരിലും പോലീസ് കേസെടുത്തു.

ആലപ്പുഴ ഡിവൈ.എസ്.പി: എന്‍.ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രജി രാജ് വി.ഡി, ബാലസുബ്രഹ്‌മണ്യന്‍, ഷാജിമോന്‍, സി.പി.ഒമാരായ നദീം, ആന്റണി രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version