IndiaNEWS

സർവീസ് ചാർജെന്ന നിർബന്ധിത ‘ടിപ്പ്’ വാങ്ങൽ ഇനി ഇല്ല

 

സർവീസ് ചാർജെന്ന ഓമനപ്പേരിൽ നിർബന്ധിത ‘ടിപ്പ്’ വാങ്ങൽ ഇനി മുതൽ ഇല്ല. ഹോട്ടലുകളും റെസ്റ്റോറന്റുകളും ബില്ലുകൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. ചാർജ് നൽകാൻ നിർബന്ധിതരായ ഉപഭോക്താക്കളുടെ പരാതികൾ വർധിച്ചതായി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്.

“സർവീസ് ചാർജ്” എന്ന പേരിൽ ഭക്ഷണത്തിന്റെ ചാർജിനൊപ്പം ഒരു ഉപഭോക്താവിന്റെ ബില്ലിൽ റെസ്റ്റോറന്റുകൾ പലപ്പോഴും 5% മുതൽ 15% വരെ ടിപ്പ് ചേർക്കുന്നു. അതായത് 100 രൂപക്ക് ഭക്ഷണം കഴിച്ചാൽ 105 രൂപ മുതൽ 115 രൂപ വരെ ബില്ല് അടക്കേണ്ടി വരും. പലപ്പോഴും പലരും ടിപ്പ് ആയി പണം നൽകാറുണ്ട്. എന്നാൽ ഇത് നിർബന്ധിതമായതോടെയാണ് എതിർപ്പുയർന്നത്.

റസ്റ്റോറന്റുകളിൽ ടിപ്പിംഗ് നൽകുന്നതിനെച്ചൊല്ലി കുറച്ച് വർഷങ്ങളായി രാജ്യത്ത് രൂക്ഷമായ ഒരു തർക്കം നിലനിൽക്കുന്നുണ്ട്, ഈ അധിക ചാർജിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. 2017ൽ ഗവൺമെന്റിന്റെ ഉപഭോക്തൃകാര്യ വകുപ്പ് വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഉപഭോക്താക്കൾ മെനു കാർഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലകൾ സർക്കാർ നികുതികൾക്കൊപ്പം നൽകിയാൽ മതിയെന്ന് പറഞ്ഞു.

Back to top button
error: