KeralaNEWS

കാര്‍ കുത്തിമറിക്കാന്‍ ഒറ്റയാന്‍െ്റ ശ്രമം; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രാജകുമാരി: ചിന്നക്കനാലിലേക്കുപോയ വിനോദസഞ്ചാരികളുടെ വാഹനത്തിനുനേരെ കാട്ടാന ആക്രമണം, വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കൊല്ലം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിനുനേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആനയിറങ്കലിന് സമീപം ഒറ്റയാന്റെ ആക്രമണമുണ്ടായത്. കൊെടെക്കനാലില്‍നിന്നും പൂപ്പാറ വഴി ചിന്നക്കനാലിലേക്ക് പോകുമ്പോഴാണ് സംഭവം.

റോഡില്‍നിന്ന അരികൊമ്പനെന്ന് വിളിക്കുന്ന ഒറ്റയാന്‍ വാഹനം കൊമ്പുപയോഗിച്ച് കുത്തി റോഡില്‍നിന്നു നീക്കി. വാഹനത്തിലുണ്ടായിരുന്ന ദമ്പതികള്‍ പുറത്തിറങ്ങാതെ കരഞ്ഞ് ബഹളംവച്ചു. ഈ സമയം റോഡിലൂടെ ഒരു ചരക്ക് ലോറി വന്നതിനാല്‍ ഒറ്റയാന്‍ പിന്തിരിഞ്ഞു പോയി.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി പെട്രോളിങിനായി സമീപത്തു തന്നെയുണ്ടായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരായ സാന്റി കെ.മാത്യു, ക്രിസ്റ്റാ ജോസഫ്, പി.എസ്.സുമേഷ് എന്നിവര്‍ സ്ഥലത്തെത്തി ദമ്പതികളെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.

Back to top button
error: