രഹസ്യവിവരങ്ങള്‍ െചെനയ്ക്കു ചോര്‍ത്തയെന്ന പേരില്‍ അറസ്റ്റിലായ റഷ്യന്‍ ശാസ്ത്രജ്ഞന്‍ രണ്ടാം ദിവസം മരിച്ചു

ലണ്ടന്‍: രാജ്യദ്രോഹക്കുറ്റം ആരോപിച്ച്‌ െസെബീരിയയിലെ ആശുപത്രിക്കിടക്കയില്‍നിന്ന് അറസ്റ്റ് ചെയ്ത റഷ്യന്‍ ശാസ്ത്രജ്ഞന്‍ രണ്ടാംദിവസം മോസ്‌കോയില്‍ മരിച്ചു. ദിമിത്രി ഖോല്‍ക്കറാ(54)റാണു മരിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദത്തെ തുടര്‍ന്ന് കിടപ്പിലായ ഖോല്‍ക്കര്‍ക്ക് ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കിവന്നിരുന്നത്.
ഇതേനിലയില്‍ വിമാനത്തില്‍ കയറ്റി നാലു മണിക്കൂറെടുത്ത് മോസ്‌കോയില്‍ എത്തിക്കുകയായിരുന്നു.

അവിടെനിന്ന് ആദ്യം ലിവോര്‍ട്ടോവോ ജയിലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖോല്‍ക്കര്‍ മരിച്ചു. അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ െചെനയ്ക്കു ചോര്‍ത്തിക്കൊടുത്തെന്നാണ് ഖോല്‍ക്കറിനെതിരായ കുറ്റാരോപണം.

ഈ ആരോപണം സാമാന്യ യുക്തിക്കു നിരക്കാത്തതാണെന്ന് ബന്ധുവായ ആന്റണ്‍ ഡയനോവ് പ്രതികരിച്ചു. ലേസര്‍ െസെന്റിസ്റ്റായിരുന്നു ഖോല്‍ക്കര്‍. രാജ്യത്തെ ഏറെ സ്നേഹിച്ചൊരാള്‍. വിദേശത്തെ നല്ല സര്‍വകലാശാലകളില്‍നിന്നൊക്കെ ക്ഷണം കിട്ടിയിട്ടും അതൊക്കെ വേണ്ടെന്നു വച്ച് റഷ്യക്കുവേണ്ടി ജീവിതം ചെലവഴിച്ചയാളായിരുന്നു ഖോല്‍ക്കറെന്നും ആന്റണ്‍ ഡയനോവ് പറയുന്നു.

മരണക്കിടക്കയിലാണെന്ന് അറിഞ്ഞിട്ടും അറസ്റ്റിനാണ് അവര്‍ മുതിര്‍ന്നത്. ഖോല്‍ക്കറെ കസ്റ്റഡിയിലെടുത്തു. വീട്ടില്‍ എഫ്.എസ്.ബി. റെയ്ഡ് നടത്തി. െചെനയില്‍ നടത്തിയ പ്രഭാഷണമാണു ഖോല്‍ക്കറെ രാജ്യത്തിന്റെ ശത്രുവാക്കിയത്. പക്ഷേ, ആ പ്രസംഗത്തിന്റെ ഉള്ളടക്കം എഫ്.എസ്.ബി. ശരിവച്ചതാണെന്നും ബന്ധു പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version