BusinessTRENDING

കെ.എസ്.എഫ്.ഇ. മള്‍ട്ടി ഡിവിഷന്‍ ചിട്ടി: 10,000 രൂപ മാസ അടവില്‍, 120 മാസത്തേക്കുള്ള 11.4 ലക്ഷം രൂപ ഒറ്റ മാസം കൊണ്ട് നേടാം

ഭാവിയിലേക്കുള്ള ആവശ്യങ്ങൾക്കായി പണം കരുതിവെക്കേണ്ടത് ആവശ്യമാണ്. വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ചെലവുകളേറെയാണ്. അതിനായി മുൻകൂട്ടി തന്നെ നിക്ഷേപം നടത്താൻ ആരംഭിക്കേണ്ടതാണ്. എന്നാൽ എവിടെ തുടങ്ങുമെന്നുള്ള ആശയക്കുഴപ്പത്തിലാണ് പലരും. വായ്പയെടുക്കാതെ ചെലവുകളെ നേരിടാൻ പറ്റിയ മാർഗമാണ് ചിട്ടികൾ. പലിശ ഭാരം ഇല്ലാതെ കുറ‍ഞ്ഞ ചെലവിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നവയാണി ചിട്ടികൾ. അത്തരത്തിലുള്ളൊരു ചിട്ടിയായ കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ കുറിച്ചാണ് വിവരിക്കുന്നത്.

കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി 10,000 രൂപ മാസ അടവ് വരുന്ന 120 മാസത്തേക്കുള്ള 12 ലക്ഷം രൂപയുടെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണ്. 120 മാസ ഡിവിഷന്‍ ചിട്ടിയില്‍ ആദ്യതവണ മാത്രമാണ് 10,000 രൂപ അടയ്‌ക്കേണ്ടത്. രണ്ടാം തവണ മുതല്‍ അടവ് 7,375 രൂപയായി ചുരുങ്ങും. ഇത്തരത്തില്‍ ഓരോ മാസവും 2,625 രൂപ ലാഭ വിഹിതമായി ചിട്ടിയില്‍ ചേരുന്നയാള്‍ക്ക് കിട്ടുന്നു. കെഎസ്എഫ്ഇ ചിട്ടികളില്‍ ഏറ്റവും കൂടുതല്‍ ലാഭകരവും ജനപ്രീതി നേടിയിട്ടുള്ളതുമായ ചിട്ടിയാണ് മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍.

ഓരോ മാസവും 4 നറുക്കുകളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. ഇതുവഴി ഭാഗ്യമുണ്ടെങ്കില്‍ ആദ്യതവണ തന്നെ 11,40 ,000 രൂപ നേടാന്‍ സാധിക്കും. ഇത് കിട്ടിയില്ലെങ്കില്‍ 7.20 ലക്ഷം രൂപ ലഭിക്കാനുള്ള 3 അവസരങ്ങളും ഓരോ മാസത്തിലുമുണ്ട്. നാല് അവസരങ്ങളും ലഭിച്ചില്ലെങ്കിലും മാസത്തില്‍ 7,375 രൂപ വീതം അടക്കുമ്പോള്‍ 2,625 രൂപ മാസത്തില്‍ ലാഭിക്കാന്‍ സാധിക്കും.

1 നറുക്കും 3 വിളിയുമാണ് ചിട്ടിയില്‍ ഉണ്ടാവുക. ഇതില്‍ 3 വിളി എന്നത് ആദ്യഘട്ടത്തില്‍ നറുക്കെടുപ്പ് തന്നെയായിരിക്കും. പിന്നീട് 3 നറുക്കും വിളിച്ചെടുക്കാം. ഈ സമയം 7,20,000 രൂപ എന്നത് 8 മുതല്‍ 10 ലക്ഷത്തിലേക്ക് ഉയരാം. ഇടക്ക് അത്യാവശ്യം വന്നാല്‍ പാസ്സ് ബുക്ക് മാത്രം ജാമ്യം കൊടുത്ത് അടച്ച പൈസയില്‍ നിന്ന് വായ്പ എടുക്കുവാനുള്ള സൗകര്യവും ഉണ്ട്. ജാമ്യം നല്‍കിയാല്‍ 6 ലക്ഷം രൂപ വരെ കെഎസ്എഫ്‌സിയില്‍ നിന്ന് വായ്പയും ലഭിക്കും.

ആദ്യ നറുക്കില്‍ തന്നെ ചിട്ടി കിട്ടിയാള്‍ക്ക് വലിയ നേട്ടമാണ് മള്‍ട്ടി ഡിവിഷന്‍ ചിട്ടിയിലൂടെ ലഭിക്കുന്നത്. 12 ലക്ഷത്തിന്റെ കുറിയില്‍ കെഎസ്എഫ്‌സിയുടെ 5 ശതമാനം കമ്മീഷന്‍ കഴിച്ച് (60,000 രൂപ) 11,40,0000 രൂപ ചിട്ടി നറുക്ക് കിട്ടിയാള്‍ക്ക് ലഭിക്കും. ഈ തുക കെഎസ്എഫ്‌സി യില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ 6.50 ശതമാനം പലിശ നിരക്കില്‍ മാസത്തില്‍ 6,175 രൂപ ലഭിക്കും. ഈ അവസരത്തില്‍ മാസത്തില്‍ ചിട്ടി അടയക്കാന്‍ 1,200 രൂപ കരുതിയാല്‍ മതിയാകും. ഈ ഭാഗ്യം തുണച്ചവര്‍ക്ക് ചിട്ടി അടയ്ക്കാന്‍ കരുതിയ 10,000 രൂപ കൊണ്ട് മറ്റൊരു ചിട്ടിയോ നിക്ഷേപമോ നടത്താം.

 

Back to top button
error: