NEWSWorld

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം

റിയാദ്: സൗദി അറേബ്യയില വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. അടുത്ത ദിവസങ്ങളിലും പൊടിക്കാറ്റ് തുടരാൻ ഇടയുണ്ടെന്നും ആരോഗ്യ സുരക്ഷാനടപടികൾ കൈക്കൊള്ളണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവിൽ ഡിഫൻസ് അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

ദക്ഷിണ സൗദിയിലെ ജീസാൻ മേഖലയിലാണ് പൊടിക്കാറ്റ് വീശിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷത്തിൽ പൊടിനിറഞ്ഞത് മൂലം കാഴ്ച മങ്ങിയതിനാൽ റോഡുകളിൽ ഗതാഗതം മന്ദഗതിയിലായിരുന്നു. പൊടിപടലങ്ങളും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും തടയാൻ എല്ലാവരോടും കൂടുതൽ ശ്രദ്ധ പാലിക്കാൻ അധികൃതർ നിർദേശം നൽകി.

ജീസാൻ നഗരത്തിലും ഫറസാൻ ദ്വീപുകളിലും ബെയ്ഷ്, ദർബ്, ഹർസ്, അൽഹാരിദ, അൽഅർദ, അൽദായർ, അയ്ദാബി, ഹറൂബ്, ഫിഫ, ദാമദ്, സബ്യ, അബു ആരിഷ്, ഉഹുദ് അൽ മുസാരിഹ, സ്വാമിത, തുവാൽ, തീരപ്രദേശങ്ങൾ, ഹൈവേകൾ എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിലാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്.

Back to top button
error: