പാലക്കടുത്ത് പ്ലാശനാലിൽ ബൈക്ക് അപകടം, മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു

മുണ്ടക്കയം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുണ്ടക്കയം തെക്കേമല പാലൂർകാവ് മാന്തറയിൽ റോബിൻ തോമസാണ് മരിച്ചത്. പ്ലാശനാൽ കലേക്കണ്ടം ഭാഗത്ത് ചൊവ്വ വൈകിട്ടാരുന്നു അപകടം.

കാവുംകണ്ടത്ത് കോഴിഫാo സൂപ്പർവൈസറായ റോബിൻ മലബാർ ഭാഗത്തുള്ള ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് വിട്ടുകാർക്കൊപ്പം ചേരുന്നതിന് പാലായിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version