കെപി സി സി പ്രസിഡന്റ് കെ സുധാകരന്‍  ചികിത്സയ്ക്കായി അമേരിക്കയിലേക്ക് 

കണ്ണൂർ : സ്വർണ്ണക്കടത്തും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും ഉൾപ്പടെ ആരോപണ പ്രത്യാരോപണങ്ങളില്‍ ഭരണ – പ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടുന്നതിനിടയിൽ കെപി സി സി പ്രസിഡന്റ് കെ സുധാകരന്‍  ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുന്നു.
ഈയാഴ്ച തന്നെ അദ്ദേഹം അമേരിക്കയ്ക്ക് യാത്ര തിരിക്കുമെന്നാണ് വിവരം.കോവിഡ് വന്നതിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ പലവിധത്തില്‍ സുധാകരനെ അലട്ടുന്നുണ്ട്. കുറച്ചുകാലമായി നിരന്തരം അദ്ദേഹം ചികിത്സകളിലായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളാല്‍ പണ്ടത്തെ പോലെ ഇപ്പോൾ സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടാന്‍ കെ സുധാകരന് കഴിയുന്നില്ല.തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമയത്തും സുധാകരന് വേണ്ടതു പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സമയം പാര്‍ട്ടിക്ക് വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു.അതിനാലാണ് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ സുധാകരൻ അമേരിക്കയിലേക്ക് പോകുന്നതെന്നാണ് വിവരം.

 

 

സുധാകരനൊപ്പം മറ്റ് നേതാക്കള്‍ ആരെങ്കിലും അനുമഗമിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.പിണറായിയുടേയും കോടിയേരിയുടെയും അമേരിക്കൻ ചികിത്സയ്ക്കെതിരെ ഏറ്റവും കൂടുതൽ ആക്ഷേപം ചൊരിഞ്ഞ നേതാക്കളിൽ ഒരാളായിരുന്നു കെ സുധാകരൻ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version