NEWS

പ്രവേശന പരീക്ഷയില്ലാതെ ഇന്ത്യൻ റയിൽവേയിൽ നിയമനം; വിശദവിവരങ്ങൾ

ന്ത്യന്‍ റെയില്‍വേയില്‍ (Indian Railways) പ്രവേശന പരീക്ഷയില്ലാതെ നിയമനം ലഭിക്കാന്‍ അവസരം. അപ്രന്റീസ് തസ്തികകളിലേക്കാണ് ഇന്ത്യന്‍ റെയില്‍വേ പരീക്ഷകളില്ലാതെ നേരിട്ട് നിയമനം നടത്തുന്നത്.
പ്ലസ്ടു പാസ്സായവര്‍ ഈ അവസരം പ്രയോജനപ്പെടുത്താം.
റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലിന് (ആര്‍ആര്‍സി) കീഴിലുള്ള നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയിലേക്കുള്ള (എന്‍സിആര്‍) അപ്രന്റീസ് ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ rrcpryj.org വഴി ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.
 അപേക്ഷകള്‍ പൂരിപ്പിച്ച്‌ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 1 ആണ്. പതിനഞ്ച് വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. ഫിറ്റര്‍, വെല്‍ഡര്‍ (ജി&ഇ), ആര്‍മേച്ചര്‍ വൈന്‍ഡര്‍, മെഷിനിസ്റ്റ്, കാര്‍പെന്റര്‍, ഇലക്‌ട്രീഷ്യന്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്ക് (ഡിഎസ്‌എല്‍), പ്ലംബര്‍ തുടങ്ങി ട്രേഡുകളിലെ അപ്രന്റീസ് തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Back to top button
error: