NEWS

ഇടുക്കിയിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ആളെ മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളില്‍ ജോസഫ് ആണ് മരിച്ചത്.

ചെമ്മണ്ണാര്‍ കൊന്നയ്ക്കാപ്പറമ്ബില്‍ രാജേന്ദ്രന്റെ വീട്ടിലാണ് ഇയാള്‍ മോഷണം നടത്തിയത്.പുലര്‍ച്ചെ നാല് മണിയോടെയാണ് ജോസഫ് രാജേന്ദ്രന്റെ വീട്ടിലെത്തിയത്. മോഷണ ശ്രമത്തിനിടെ, ശബ്ദം കേട്ട് രാജേന്ദ്രന്‍ എഴുന്നേല്‍ക്കുകയും മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മല്‍പ്പിടുത്തത്തിന് ശേഷം ജോസഫ് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ മോഷ്ടാവിനായി പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിനിടെ രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന്റെ മുറ്റത്ത് ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

 

 

മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.ഇതിന് സമീപത്തുനിന്ന് രാജേന്ദ്രന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം രാജേന്ദ്രന്‍ പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: