NEWS

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് മുൻപേ അവർ യാത്രയായി

റാന്നി: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയതിന്റെ പിറ്റേന്നാണ് യദുകൃഷ്ണനും (18) സിജോ വര്‍ഗീസും(18) അപകടത്തിൽ മരിച്ചത്.
റാന്നി-പത്തനംതിട്ട റോഡിൽ ഉതിമൂട് ജംക്‌ഷനു സമീപം ഞായറാഴ്ച വൈകിട്ട് ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ ഇടിതാങ്ങിയില്‍ ഇടിച്ചുകയറിയായിരുന്നു അപകടം.
ഇട്ടിയപ്പാറ ഡ്രീംസ് ഇന്റര്‍നെറ്റ് കഫേയിലാണ് ശനിയാഴ്ച ഇരുവരും ഇതിനായി ഓണ്‍ ലൈനിൽ കൂടി അപേക്ഷ നല്‍കിയത്.സുഹൃത്തുക്കളും അയല്‍ വാസികളുമാണ് രണ്ടു പേരും.മണ്ണാരത്തറ മരോട്ടിപ്പതാലില്‍ കൃഷ്ണൻകുട്ടിയുടെ (റാന്നി എഎസ്ഐ) മകനാണ് യദുകൃഷ്ണൻ. മണ്ണാരത്തറ മാലിപ്പുറത്ത് ബിജുവിന്റെ മകനാണ് സിജോ.

ഇരുവരും തമ്മില്‍ പ്രായത്തിന് ഒരു മാസത്തോളം വ്യത്യാസമേയുള്ളൂ. യദു 2004 ഏപ്രില്‍ 19നും സിജോ 2004 മേയ് 15നും ആണ് ജനിച്ചത്. ഇരുവര്‍ക്കും കൂടി ഓണ്‍ലൈന്‍ ഫീസായി 3,000 രൂപ നല്‍കേണ്ടിയിരുന്നു.

 

 

 

2,000 രൂപ നല്‍കിയ ശേഷം ബാക്കി ഇന്നലെ എത്തിക്കാമെന്നാണ് ഡ്രീംസ് ഉടമ തോമസുകുട്ടിയോടു പറഞ്ഞിരുന്നത്. അപേക്ഷകള്‍ റജിസ്റ്റര്‍ ചെയ്യും മുന്‍പുതന്നെ അവര്‍ ഒന്നിച്ചു യാത്രയായിരുന്നു.

Back to top button
error: