വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ ഒഴിവുകള്‍

ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ജില്ലക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 40 വയസ്.അപേക്ഷ ജൂെലെ 20ന് െവെകുന്നേരം അഞ്ചു വരെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോറവും വിശദവിവരവും http://wcd.kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും.

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ജില്ലക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം.

പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 40 വയസ്.അപേക്ഷ ജൂെലെ 22ന് െവെകുന്നേരം അഞ്ചു വരെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോറവും വിശദവിവരവും http://wcd.kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും.

 

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version