തെങ്ങുവീണ് സ്കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം തെങ്ങുവീണ് സ്കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു.
ഗവ. നഴ്സിങ് കോളജ് ഹോസ്റ്റല്‍ വാര്‍ഡന്‍ വയനാട് സ്വദേശിനി ലിസി ജോസഫിന്‍റെ മകന്‍ അശ്വിന്‍ തോമസാണ് (20) മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം.മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പി വിഭാഗത്തിന് മുന്നിലെ തെങ്ങാണ് റോഡിലേക്ക് വീണത്.തലക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അശ്വിന്‍ തിങ്കളാഴ്ച രാവിലെ 6.45ഓടെയാണ് മരിച്ചത്.

ദേവഗിരി സെന്റ് ജോസഫ് കോളജില്‍ ബി.എസ്.സി ഫിസിക്സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.പoനത്തോടൊപ്പം ഒഴിവുവേളകളില്‍ ഭക്ഷണ വിതരണ ഏജന്‍സിയിലും ജോലി ചെയ്തിരുന്നു. ജോലി കഴിഞ്ഞ് രാത്രി മെഡിക്കല്‍ കോളജ് കാമ്ബസിലെ ക്വാര്‍ട്ടേഴ്സിലേക്ക് മടങ്ങുമ്ബോഴാണ് അപകടം.സ്കൂട്ടറില്‍ വരുകയായിരുന്ന അശ്വിന്റെ ദേഹത്തേക്ക് തെങ്ങു പതിക്കുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version