സലുക്കി എന്ന പറക്കും നായ

റബികളുടെ പ്രിയപ്പെട്ട നായ ആണ് സലുക്കി.ഏറ്റവും പുരാതനമായ നായ വർഗം എന്നാണ് സലുക്കി അറിയപ്പെടുന്നത്. ഏഴായിരം വർഷങ്ങൾക്ക് മൂൻപുള്ള ഈജിപ്ഷ്യൻ ചുമർ ചിത്രങ്ങളിൽ പോലും സലുക്കിയുടെ സാന്നിധ്യം ഉണ്ട്.
പ്രാചീനകാലത്ത് വേട്ടയാടാനാണ് അറബികൾ ഈ നായയെ ഉപയോഗിച്ചിരുന്നത്.സുലുക്കി മരിച്ചാൽ ”മമ്മി”യായി മറവു ചെയ്യുന്നതും പതിവായിരുന്നു.ബ്രിട്ടീഷ് അധിനിവേശകാലത്ത് സലുക്കി പല യൂറോപ്പ്യൻ രാജ്യങ്ങളിലും എത്തപ്പെട്ടു. മണിക്കൂറിൽ അറുപത്തിഅഞ്ചു കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന സലുക്കി പറക്കും നായ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
 ഹൗണ്ട് വർഗത്തിൽപ്പെട്ട സലുക്കിയെ ഇന്നും പ്രസിദ്ധമായ ഓട്ടമത്സരങ്ങളിൽ കാണാം.സലുക്കിയെ അറബികൾ വിൽപ്പന നടത്താറില്ലായിരുന്നു. വിശേഷദിവസങ്ങളിൽ, പ്രത്യേകിച്ച് കല്യാണത്തിനും മറ്റും ഇവയെ സമ്മാനമായി നൽകുകയാണ് പതിവ്.മെലിഞ്ഞ ശരീരവും ,കാരുണ്യം തുളുമ്പുന്ന കണ്ണുകളും ഉള്ള സലുക്കി തന്റെ ഉടമകൾക്ക് വേണ്ടി ജീവൻ കളയുന്ന, വളരെയേറെ സ്നേഹിക്കുന്ന ഇനത്തിൽപ്പെട്ട നായയാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version