ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിന പത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞു; യുപിയില്‍ ഹോട്ടലുടമ അറസ്റ്റിൽ

ലഖ്‌നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിന പത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന പരാതിയില്‍ യുപിയില്‍ ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു.
 
യുപിയിലെ സംഭാല്‍ എന്ന സ്ഥലത്താണ് സംഭവം.അൽ-അമീൻ ഹോട്ടലുടമ താലിബിനെയാണ് സംഭാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള പത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞു എന്നാരോപിച്ച് ചിലർ താലിബിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.ഇതിനെ തുടർന്നാണ് നടപടി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version