CareersNEWS

ഐഡിബിഐ എക്സിക്യൂട്ടീവ് ഒഴിവുകൾ; ഓൺലൈൻ പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

ദില്ലി: ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) എക്‌സിക്യൂട്ടീവുകളുടെ (കരാറിൽ) തസ്തികയിലേക്കുള്ള അഡ്മിറ്റ് കാർഡ് (admit card released) പുറത്തിറക്കി. ജൂലൈ 2നാണ് അഡ്മിഷൻ ടിക്കറ്റ് പുറത്തിറക്കിയത്. ഐഡിബിഐ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in-ൽ നിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ആകെ 1544 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. 2022 ജൂലൈ 09-ന് എക്‌സിക്യുട്ടീവ് തസ്തികകളിലേക്കുള്ള ഓൺലൈൻ ടെസ്റ്റ്  താൽക്കാലികമായി നടത്തും. ആകെ ഒഴിവുകളിൽ 1044 തസ്തികകൾ എക്‌സിക്യൂട്ടീവ് (കരാർ) തസ്തികകളിലും 500 എണ്ണം അസിസ്റ്റന്റ് മാനേജർമാർ, ഗ്രേഡ് ‘എ’ തസ്തികകളിലുമാണ് സംവരണം ചെയ്തിരിക്കുന്നത്.

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

    • idbibank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
    • ഹോംപേജിൽ, ‘കരിയർ’ വിഭാഗത്തിൽ ക്ലിക്കുചെയ്യുക
    • ‘കറന്റ് ഓപ്പണിം​ഗ്’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക
    •  ഇപ്പോൾ “ഓൺലൈൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്റർ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    • രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
    • ഇനി ലോഗിൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
    • ഐഡിബിഐ എക്സിക്യൂട്ടീവ് അഡ്മിറ്റ് കാർഡ് 2022 ലഭ്യമാകും
    • ഭാവി റഫറൻസിനായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുക്കുക.

Back to top button
error: