NEWS

ഇടതുപക്ഷ വിരുദ്ധതയുടെ മറ്റൊരു കപട മാധ്യമമുഖം കൂടി അഴിഞ്ഞു വീഴുന്നു

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത് വ്യാപകമായി അപലപിക്കപ്പെട്ടിരുന്നു. സിപിഐ(എം) ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയും ഉൾപ്പെടെ ഒട്ടേറെ പേർ ശക്തമായ ഭാഷയിൽ എസ്എഫ്ഐയുടെ നടപടിയെ തള്ളിക്കളഞ്ഞുവെങ്കിലും ഡൽഹിയിൽ പോലും കോൺഗ്രസ് പ്രക്ഷോഭം നടത്തി.

ഓഫീസ് ആക്രമണത്തേക്കാൾ ഹീനമായ നടപടി മഹാത്മാഗാന്ധിയുടെ ചിത്രം തറയിൽ എറിഞ്ഞു പൊട്ടിച്ച സംഭവമായിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. എസ്എഫ്ഐ പ്രവർത്തകരെ ഓഫീസിൽനിന്നും ഒഴിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് ഈ സംഭവം നടന്നതെന്ന് അസന്നിഗ്ദ്ധമായി തെളിഞ്ഞിരിക്കുന്നു. നേരത്തെ തന്നെ ചില ദൃശ്യമാധ്യമങ്ങൾ ഇക്കാര്യം തെളിവുകളുൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ജൂൺ 24ന് വൈകുന്നേരം 03:54ന് എസ്എഫ്ഐക്കാരെ ഓഫീസിൽനിന്നും പുറത്താക്കുന്നു. 04:04 മണിക്ക് പോലീസ് വകുപ്പിന്റെ ഫോട്ടോഗ്രാഫർ ഓഫീസ് ചിത്രീകരിക്കുന്നു. മഹാത്മാഗാന്ധിയുടെ ഫോട്ടോ അപ്പോൾ ചുമരിൽ തന്നെ. പിന്നീട് കോൺഗ്രസ് പ്രവർത്തകർ മുറിയിലേക്കെത്തുന്നു. 04:29ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോൾ ഗാന്ധിജിയുടെ ചിത്രം താഴെ ചില്ലുകൾ തകർന്ന നിലയിൽ കിടക്കുന്നത് കാണപ്പെടുന്നു. മഹാത്മാഗാന്ധി സ്വന്തം നിലയ്ക്ക് ആക്രമണത്തിൽ ഞെട്ടി താഴേക്ക് ചാടിയെന്ന് ഇനി ആരെങ്കിലും സമർത്ഥിക്കാൻ ശ്രമിച്ചാൽ അതും നമ്മൾ വിഴുങ്ങേണ്ടി വരുമോ?

 

ഇത് ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചതും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനും ശ്രമിച്ചത് ചില വലതുപക്ഷ മാധ്യമങ്ങളായിരുന്നു.ഏതായാലും വൈകിയ വേളയിലെങ്കിലും അവർ അത് തിരുത്താൻ തയ്യാറായിട്ടുണ്ട്.

 

Back to top button
error: