NEWS

സ്കൂള്‍ ബസ്സിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു; ഒഴിവായത് വൻ ദുരന്തം

എറണാകുളം:  മരടില്‍ സ്കൂള്‍ ബസ്സിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു.ആർക്കും പരിക്കില്ല.

ഇന്ന് രാവിലെ 7.30 യോടെ മരട് വൈക്കത്തുശ്ശേരി റോഡില്‍ തുരുത്തി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

 

 

എരൂര്‍ എ.എസ്.കെ.ഡി.വൈ സ്കൂളിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്.എട്ട് വിദ്യാര്‍ഥികളും ഒരു ആയയുമാണ് ബസിലുണ്ടായിരുന്നത്. വിദ്യാര്‍ഥികളെ വീടുകളില്‍ നിന്ന് കയറ്റിവരികയായിരുന്നു.രാവിലെ ആറര മുതൽ ഈ പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നതുമില്ല.

Back to top button
error: