LocalNEWS

കോട്ടയം ഒളശ്ശയിൽ വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് മോഷണം, പൊലീസ് പിൻതുടർന്നപ്പോൾ കള്ളൻ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു

ള്ളനും പൊലീസും കളിയിൽ കള്ളൻ ജയിച്ചു. പൊലീസ് തോറ്റു. കോട്ടയത്തിനടുത്ത് ഒളശ്ശയിൽ വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് കള്ളൻ എട്ട് പവൻ സ്വർണം കവർന്നു. പൊലീസ് പിൻതുടർന്നപ്പോൾ ബൈക്ക് ഉപേക്ഷിച്ച് കള്ളൻ രക്ഷപെട്ടു.

ഒളശ്ശ പള്ളിക്കവല അലക്കടവ് തോണിക്കടവിൽ പ്രശോഭ് ദേവസ്യയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ മോഷണം നടന്നത്. അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ബ്രേസ്ലെറ്റുകൾ, രണ്ട് മാല, കമ്മലുകൾ എന്നിവ അടങ്ങുന്ന എട്ട് പവനിലധികം സ്വർണം കവർന്നു. ഇതിന് ശേഷം അടുത്ത മുറിയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമിച്ചു.

പെൺകുട്ടി ഉണർന്ന് ബഹളം വച്ചതോടെ
ഇയാൾ ഓടി രക്ഷപ്പെട്ടു. വീട്ടുടമസ്ഥൻ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തുന്ന വഴിയിൽ സംശയാസ്പദമായി ഒരാൾ ബൈക്കിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഇയാളെ പിടിക്കാൻ പൊലീസ് പിന്നാലെ എത്തി.എന്നാൽ ഇനിടയിൽ ബൈക്ക് ഉപേക്ഷിച്ച് കള്ളൻ കടന്നുകളഞ്ഞു. പരിശോധനയിൽ തിരുവല്ല സ്വദേശിയുടെ വീട്ടിൽ നിന്ന് മോഷണം പോയ ബൈക്കാണ് ഇതെന്ന് തിരിച്ചറിഞ്ഞു.

ഇതു കൂടാതെ സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും ബൈക്കും മോഷ്ടിച്ചു. ഒളശ്ശ സ്വദേശി ബിജുവിൻ്റെ ഹോണ്ട ബൈക്കാണ് രാത്രി മോഷണം പോയത്.

Back to top button
error: