KeralaNEWS

‘തിന്നിട്ട് എല്ലിനിടയില്‍ കയറുന്നതോ?…’ വലിയഴീക്കല്‍ പാലത്തിന്‍െ്‌റ ആര്‍ച്ച് സ്പാനിലൂടെ നടന്നു കയറി യുവാക്കള്‍; വീഡിയോ…

സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

ആലപ്പുഴ: ആലപ്പുഴ വലിയഴിക്കല്‍ പാലംത്തില്‍ യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. 12 മീറ്റര്‍ ഉയരവും 110 മീറ്റര്‍ നീളവുമുള്ള ആര്‍ച്ച് സ്പാനിലൂടെ നടന്ന് കയറിയാണ് യുവാക്കളുടെ സാഹസികത. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട്ടിനെയും തമ്മില്‍ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ആര്‍ച്ച് പാലമാണ് വലിയഴീക്കലേത്.

ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോസ്ട്രിങ് ആര്‍ച്ചാണ് പാലത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഈ ആര്‍ച്ച് സ്പാനിലൂടെ കയറിയാണ് യുവാക്കള്‍ അപകടകരമായ പ്രകടനത്തിനു മുതിര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് രണ്ട് പേര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകത്തുന്നതും പുറത്ത് വന്ന വീഡിയോയില്‍ ദൃശ്യമാണ്.

നേരത്തെയും പാലത്തിന് മുകളില്‍ സമാനമായ രീതിയില്‍ യുവാക്കളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബൈക്കില്‍ അഭ്യാസങ്ങള്‍ നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്ത സാഹചര്യവുമുണ്ട്. തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇവിടെ പരിശോധനയും ബോധവല്‍ക്കരണവും നടത്തിയിരുന്നു. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ യുവാക്കളുടെ സാഹനിക പ്രകടന വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനമാണ് പ്രതികരണമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലര്‍ ‘തിന്നിട്ട് എല്ലിനിടയില്‍ കയറുന്നതാണ് എന്നു വിമര്‍ശിച്ചപ്പോള്‍, പെയിന്‍്‌റിങ്ങിന് കയറിയതാണെന്നായിരുന്നു മറ്റു ചിലരുടെ പരിഹാസം.

വലിയഴീക്കല്‍ പാലം

ഏഷ്യയില്‍ ഏറ്റവും നീളമുള്ള ടെന്‍ഷന്‍ സ്റ്റീല്‍ ബാര്‍ കോണ്‍ക്രീറ്റ് ബോസ്റ്റ്രിങ് പാലമാണ് വലിയഴീക്കല്‍ പാലം. ചൈനയിലെ 1741 മീറ്റര്‍ നീളമുള്ള ചാവോതിയാന്‍മെന്‍ പാലം കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും നീളം നീളംകൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവും തെക്കനേഷ്യയിലെ ഒന്നാമത്തെയും പാലമാണ് വലിയഴീക്കലിലേത്. ഹിമാചലില്‍ പാര്‍വ്വതീനദിക്കു കുറുകെയുള്ള ജിയാ പാലമാണ് ഇന്‍ഡ്യയില്‍ ഇതിലും വലിയ ബോസ്രിങ് സ്പാനുള്ള പാലം. 120 മീറ്ററാണ് അതിന്റെ സ്പാനിന്റെ നീളം.

ചൈനയില്‍ ഇതിലും വലിയ ബോസ്റ്റ്രിങ് സ്പാനുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സ്റ്റീലോ കോണ്‍ക്രീറ്റ് നിറച്ച സ്റ്റീല്‍ റ്റിയൂബോ കൊണ്ടു നിര്‍മ്മിച്ചവയാണ്, നദിക്കു കുറുകെ ഉള്ളവയും. ടെന്‍ഷന്‍ സ്റ്റീല്‍ ബാര്‍ കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മ്മിക്കപ്പെട്ടത് എന്നതും കടലിലാണ് എന്നതും പരിഗണിച്ചാല്‍ വലിയഴീക്കലേത് ഇത്തരത്തില്‍ ഒന്നാമത്തേതാണ്. വലിയ മത്സ്യബന്ധന യാനങ്ങള്‍ക്കും പാലത്തിനടിയിലൂടെ സുഖമമായി കടന്നു പോകാവുന്ന രീതിയിലാണ് നിര്‍മ്മാണം. ആകെയുള്ള 29 സ്പാനുകളില്‍ അഴിമുഖത്തിനു മുകളില്‍ വരുന്ന നടുവിലെ മൂന്നു സ്പാനുകള്‍ 110 മീറ്റര്‍വീതം ഉള്ളതാണ്.

 

Back to top button
error: