NEWS

കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍ തട്ടി വീട്ടമ്മ മരിച്ചു

ത്തനംതിട്ട മലയാലപ്പുഴയില്‍ അയല്‍വാസിയുടെ കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍ തട്ടി വീട്ടമ്മ മരിച്ചു.
വള്ളിയാനി ചരിവ് പുരയിടത്തില്‍ ശന്തമ്മ (63) ആണ് മരിച്ചത്.അയല്‍വീടിന് സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതിവേലിയില്‍ തട്ടിയാണ് അപകടം. ഷോക്കേറ്റു വീണ ശാന്തമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും ഷോക്കേറ്റു.

കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ ഇവിടുത്തെ കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിനായി വ്യാപകമായി വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്.പശുവിന് പുല്ല് ചെത്തുന്നതിനിടയിലാണ് ശാന്തമ്മയ്ക്ക് ഷോക്കേറ്റത്. 

ശാന്തമ്മയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിനായി ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Back to top button
error: