CrimeNEWS

അമരാവതി കൊലപാതകം: ഐഎസ് മോഡലെന്ന്; യുഎപിഎ, കൊലപാതകകുറ്റം, കലാപശ്രമം, ഗൂഢാലോചനാ വകുപ്പുകൾ ചുമത്തി

മുംബൈ: അമരാവതിയിൽ മരുന്നുകട ജീവനക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവം ഐഎസ് മോഡലെന്ന് എൻഐഎ. യുഎപിഎ, കൊലപാതകകുറ്റം, കലാപശ്രമം, ഗൂഢാലോചനാ എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തതത്. തീവ്രവാദ സ്വഭാമുള്ള കൊലപാതകമാണ് നടന്നതെന്നും വിദേശ ബന്ധമടക്കം അന്വേഷിക്കുമെന്നും എൻഐഎ പറ‌ഞ്ഞു.

ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എൻഐഎയ്ക്ക് വിട്ടത്. മഹാരാഷ്ട്രാ പൊലീസ് അന്വേഷിച്ച് കൊണ്ടിരുന്ന കേസിൽ ഇതുവരെ 7 പേർ അറസ്റ്റിലായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനമെങ്കിലും പ്രതിഷേധമുയർന്നതോടെ നിലപാട് മാറ്റുകയായിരുന്നു.

നബി വിരുധ പരാമർശം നടത്തിയ ബിജെപി നേതാവ് നുപുർ ശർമ്മയെക്കുറിച്ച് കൊല്ലപ്പെട്ട ഉമേഷ് കോലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൊന്നിൽ ഇട്ടിരുന്നു. ഇതേ തുടർന്നുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കൊലപാതകികളിൽ ഒരാൾ ഉമേഷ് കോലെയുള്ള സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നെന്നാണ് വിവരം.

Back to top button
error: