NEWS

മുള്ളൻപന്നിയെ ഉൾപ്പടെ ലഗേജിലാക്കി എത്തിയ രണ്ട് ഇന്ത്യൻ യുവതികൾ ബാങ്കോക്ക് എയർപോർട്ടിൽ പിടിയിലായി

ബാങ്കോക്ക്:മുള്ളൻപന്നിയേയും പാമ്പുകളെയും ഉൾപ്പടെ ലഗേജിലാക്കി എത്തിയ രണ്ട് ഇന്ത്യൻ യുവതികൾ ബാങ്കോക്ക് എയർപോർട്ടിൽ പിടിയിലായി.നിത്യ രാജ (38), സാകിയ സുല്‍ത്താന ഇബ്രാഹിം (24) എന്നിവരാണ് പിടിയിലായ യുവതികള്‍
ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ വച്ചാണ് യുവതികള്‍ പിടിയിലായത്.ഇവരുടെ ലഗേജില്‍ ജീവനുള്ള മൃഗങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഗേജുകള്‍ പരിശോധിച്ചപ്പോള്‍ രണ്ട് വെള്ള മുള്ളന്‍പന്നി, രണ്ട് ഇത്തിള്‍പ്പന്നികള്‍, 35 ആമകള്‍, 50 ചാമിലിയന്‍, 20 പാമ്ബുകള്‍ എന്നിവ കണ്ടെത്തിയിരുന്നു.

ചെന്നൈയിൽ നിന്നുമാണ് യുവതികള്‍ ബാങ്കോക്കിൽ എത്തിയത്.ഇവരുടെ സ്യൂട്ട്‌കേസുകളും മറ്റും എക്സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ജീവികളെ കണ്ടെത്തിയത്.

Back to top button
error: