അന്യ രാജ്യങ്ങളിൽ ഇരുന്ന് അബുദാബി ബിഗ് ടിക്കറ്റ് എങ്ങനെ വാങ്ങാം?

ലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് (Abu Dhabi Big Ticket) നിങ്ങൾക്കും എടുക്കാം.ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് (Big Ticket)ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹമാണ്(50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ്.
3,00,000 ദിര്‍ഹം (60 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആണ് പ്രതിമാസ നറുക്കെടുപ്പിലെ സമ്മാനം.ഇത് കൂടാതെ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ഉപഭോക്താക്കള്‍ക്ക് ഒരു ടിക്കറ്റ് വാങ്ങുന്നതിലൂടെ രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും.
ബിഗ് ടിക്കറ്റോ ഡ്രീം കാര്‍ ടിക്കറ്റോ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ സന്ദര്‍ശിക്കാം. അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റുകളെടുക്കാം.

www.bigticket.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര, പ്രതിമാസ, ഗ്രാൻഡ് നറുക്കെടുപ്പുകളിലെ വിജയികളെക്കുറിച്ചുള്ള വിവരങ്ങളും അറിയാം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version