
ആദ്യം തന്നെ എല്ലാ പ്ലഗ് പോയിന്‍റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണ്ടേതാണ്. ഈ കാര്യം വീട് വയറിങ് ചെയ്യുന്ന ഇലക്ട്രീഷനോട് ചോദിച്ച് മനസിലാക്കണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്. ഇതാണ് ഇഎല്‍സിബി അഥവാ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍. സുരക്ഷയുടെ കാര്യത്തില്‍ മുൻ പന്തിയിലാണ് ഈ ഉപകരണം. ഇവ സ്ഥാപിക്കുന്നതിലൂടെ എര്‍ത്ത് ലീക്കേജ് ഉണ്ടാവുമ്പോൾ തന്നെ വൈദ്യുതി ബന്ധം പൂർണ്ണമായും വിഛേദിക്കപ്പെടും. പുതിയതായി പണിയുന്ന വീടുകൾക്കൊല്ലാം ഇഎല്‍സിബി വയ്ക്കാറുണ്ട്.
വയറിംഗ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. റൂമുകളുടെ എണ്ണമനുസരിച്ചും വീടിന്റെ വലിപ്പമനുസരിച്ചും ഇവ ക്രമീകരിക്കാം. ഇങ്ങനെ തരം തിരിക്കുന്ന ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ അഥവാ എംസിബി എന്ന ഉപകരണം വയ്ക്കണം. ഇങ്ങനെ ചെയ്തുന്നത് മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ താനേ ഓഫ് ആയിക്കൊള്ളും.
വീടുനുള്ളില്‍ വയറിങ് നടത്തുമ്പോൾ ലൈറ്റ്, പ്ലഗ്, ഫാന്‍, സോക്കറ്റുകൾ തുടങ്ങിയവയുടെ പോയിന്റുകൾ പ്രത്യേകം ശ്രദ്ധിക്കണം. സ്വീകരണ മുറിയില്‍ ലൈറ്റ് പോയിന്‍റുകള്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കൊടുക്കണം. വെളിച്ചം നിർണായകമായതിനാല്‍ അതനുസരിച്ചുള്ള ലൈറ്റിംഗായിരിക്കണം നടത്തേണ്ടത്. ഫാൻ ,ടീവി തുടങ്ങിയവയ്കുള്ള സോക്കറ്റുകൾക്കും പോയിന്റുകളും വയ്ക്കണം. തീന്‍മേശയ്ക്ക് മുകളില്‍ ഒരു തൂക്കുവിളക്കോ പെന്ഡംന്റ് വിളക്കോ ഉപയോഗിക്കുന്നത് നല്ലതാണ്. അടുക്കള വയറിങ്ങിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വെളിച്ചം വേണ്ട സ്ഥലമായതിനാല്‍ തന്നെ പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്ന ഇടത്തും ചുമര്‍ ലൈറ്റുകളാണ് അഭികാമ്യം. വെളിച്ചം താഴേക്ക് വീഴുന്ന തരത്തിലുള്ള ലൈറ്റുകളാണ് ഇവ. മിക്‌സി, ഗ്രൈന്റര്‍, മൈക്രോവേവ് ഓവന്‍, വാട്ടര്‍ കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പവർ സോക്കറ്റുകൾ അടുക്കളയിലുണ്ടാവണം.
പാത്രം കഴുകുന്ന സ്ഥലങ്ങളില്‍ നിന്ന് അകലത്തിലായിരിക്കണം പ്ലഗുകളുടെ സ്ഥാനം. വെള്ളം വീണാല്‍ വൈദ്യുത പ്രവാഹം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം വീഴുന്ന സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കരുത്. ഇപ്പോഴത്തെ കാലാവസ്ഥയില്‍ പ്രത്യേകിച്ച് ഇടിമിന്നല്‍ മുഖേനയുള്ള മരണങ്ങളും അപകടങ്ങളും ഇലക്ട്രിക്ക് ഉല്പന്നങ്ങൾ കത്തിപ്പോകലും സ്ഥിരം വാർത്തയാകുമ്പോൾ വളരെയധികം പ്രധാനപ്പെട്ടതാണ് സർജ് പ്രെട്ടക്ഷനും ലൈറ്റിനിംഗ് പ്രെട്ടക്ഷനും.
ശ്രദ്ധിക്കുക:
വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ കണ്ടാലുടൻ തൊട്ടടുത്തുള്ള സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന നമ്പരിലോ വിളിക്കൂ…
തക്ക സമയത്തുള്ള ഒരു ഫോൺ കോൾ ഒരുപക്ഷേ ഒരു ജീവൻ തന്നെ രക്ഷിച്ചേക്കും.
-
ലോക്സഭാ തെരഞ്ഞെടുപ്പ് :ബിഹാറില്‍ 35 സീറ്റുകളെന്ന ലക്ഷ്യവുമായി ബിജെപി -
നിയമസഭയില്‍ 52 വര്‍ഷം പൂര്‍ത്തീയാക്കിയ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ളാക്കാട്ടൂരില്‍ പുതിയ റോഡ് നിര്‍മ്മിച്ച് നാട്ടുകാര്‍ -
ഇതാ ഒരുത്തമ കമ്യൂണിസ്റ്റ്കാരൻ, പുരസ്കാരം ലഭിച്ച 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി ആർ. നല്ലകണ്ണ് -
ഇൻഫോപാർക്കിലെ ഫ്ലാറ്റിലെ യുവാവിൻ്റെ ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി ഐ.ടി നഗരം, മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം -
ആപത്തില്‍ സഹായിച്ച ഇന്ത്യയെ കാലുവാരി; മൂക്കറ്റം കടത്തില്‍ മുക്കിയിട്ടും ലങ്കയ്ക്ക് ചങ്ക് ചൈന -
വൈക്കത്തുനിന്ന് കാണാതായ ലോട്ടറിത്തൊഴിലാളിയുടെ മൃതദേഹം ഉത്തരാഖണ്ഡില്‍ -
രോഗി പറഞ്ഞിട്ടും മകന് പറഞ്ഞിട്ടും കേട്ടില്ല, ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചതില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ -
ഭാര്യ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന അധിക്ഷേപം ക്രൂരത, മറ്റ് സ്ത്രീകളുമായി ഉപമിക്കുന്നത് വിവാഹമോചനത്തിന് തക്കതായ കാരണം: ഹൈക്കോടതി -
തലാഖും മുത്തലാഖും ഒരുപോലെയല്ലെന്ന് സുപ്രീം കോടതി, സ്ത്രീകള്‍ക്ക് ‘ഖുല’യിലൂടെ വിവാഹമോചനം നേടാമെന്നും കോടതി -
കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയാന്‍ കൃഷിദര്ശന് പരിപാടി; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും -
അവയവദാനം കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ; ഏതു വൃക്കയും ‘ഒ’ ഗ്രൂപ്പിലേക്ക് മാറ്റാനുള്ള സാങ്കേതിക വിദ്യയുമായി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ -
പ്രസവിച്ചയുടന്‍ വീപ്പയില്മുക്കി ശിശുവിനെ കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍ -
ഡല്‍ഹി പൊലീസില്‍ സബ് ഇന്‍സ്പെക്ടറാകാം; വനിതകള്‍ക്കും അവസരം, 4300 ഒഴിവുകള്‍ -
ഷാജഹാന് കൊലക്കേസ്: കൊലക്ക് ശേഷം പ്രതികളെത്തിയത് ബാറില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് -
ഭര്‍ത്താവുമായി വഴക്ക്; രണ്ട് പെൺമക്കളെയും കൊന്ന് 22 കാരി ജീവനൊടുക്കി