NEWS

ഐഡിബിഐയിൽ 200-ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദില്ലി: ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (industrial development bank of india) (ഐഡിബിഐ) മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തുടങ്ങി 200-ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in-ല്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 226 ഒഴിവുകളാണ് ആകെയുള്ളത്.

 

 

 

226 ഒഴിവുകളില്‍ 82 ഒഴിവുകള്‍ മാനേജര്‍ തസ്തികയിലും 111 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയിലും 33 ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലുമാണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് നടപടികള്‍ ജൂണ്‍ 25 മുതല്‍ ആരംഭിച്ചു, ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനും ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി 2022 ജൂലൈ 10 ആണ്.

Back to top button
error: