കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി.

ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. ഐസൊലേഷനില്‍ കഴിയുന്ന അഞ്ച് ദിവസത്തിന് ശേഷം അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version