കുവൈത്തില്‍ സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്ദുല്ല സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തം. വിവരം അറിഞ്ഞെത്തിയ അഗ്നിശമനസേന വിഭാഗം തീയണച്ചു. തീ നിയന്ത്രണമാക്കുന്നത് ഏറെ ശ്രമകരമായിരുന്നു. നാല് യൂണിറ്റ് അഗ്നിശമന സേനാ സംഘം ചേര്‍ന്നാണ് തീയണച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ക്ക് ഗുരുതരമല്ലാത്ത പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെയാണ് ഇലക്ട്രിക്കല്‍ കേബിള്‍, വീട്ടുസാധനങ്ങള്‍ എന്നിവ സൂക്ഷിച്ച സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. അധികൃതരുടെ സമയോചിതമായ ഇടപെടല്‍ മൂലം സമീപമുള്ള സ്റ്റോറുകളിലേക്ക് തീ പടരുന്നത് തടയാനായി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version